video
play-sharp-fill
തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി ; അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു

തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി ; അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം.

ബൈക്കില്‍ എത്തിയ സുരേഷ്, സെല്‍വി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക്(40) പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെല്‍വിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. എന്നാല്‍ അവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.