മകനൊപ്പം റബ്ബർ തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ കാ‌ട്ടാന ആക്രമണം ; കാഞ്ഞിരപ്പള്ളി സ്വദേശിയായ ടാപ്പിം​ഗ് തൊഴിലാളി മരിച്ചു

Spread the love

ഇടുക്കി : കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്.

രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്.

റബർതോട്ടം പാ‌ട്ടത്തിനെടുത്ത് ടാപ്പിം​ഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിം​ഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group