നിലമ്പൂരിൽ കാട്ടാന ആക്രമണം ; പുഴയിൽ വെള്ളമെടുക്കാൻ പോയ യുവാവിന് പരിക്ക്

Spread the love

നിലമ്പൂർ : മലപ്പുറം കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണം. ആദിവാസി യുവാവിന് പരിക്കേറ്റു.

video
play-sharp-fill

മണ്ണള നഗറിലെ ബാലനാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെയാണ് സംഭവം. പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുന്നതിനിടെ ബാലനെ കാട്ടാന അക്രമിക്കുകയായിരുന്നു.

ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലന്റ കൈക്കാണ് പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group