കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ ആന ഇടഞ്ഞു; ആനയുടെ കാലുകൾ കിണറ്റിൽ കുടുങ്ങി; തുമ്പിക്കൈയ്ക്കും നാവിനും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ തടിപിടിയ്ക്കാൻ വന്ന ആന ഇടഞ്ഞു.

പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ് പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടിപിടിയ്ക്കാൻ വന്നപ്പോൾ വാഹനത്തിൻ്റെ ശബ്ദം കേട്ട് ഇടയുകയായിരുന്നു.

നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയുടെ രണ്ടു കാലുകളും കിണറ്റിൽ കുടുങ്ങുകയായിരുന്നു. ആനയുടെ തുമ്പികൈയ്‌ക്കും നാവിനും മുറിവേറ്റു.

ആനയെ നെല്ലിക്കൽ തുരുത്തിപ്പള്ളി റോഡിന് സമീപം തളച്ചു.

വളരെ പണിപ്പെട്ടു ശേഷമാണ് ആനയെ കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്.