മു​ണ്ട​ക്ക​യം ചെ​ന്നാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം; വന്യമൃഗ ആക്രമണം പെരുകിയിട്ടും അധികൃതർ അനങ്ങുന്നില്ല; നാളെ വൈകിട്ട് മടുക്കയിൽ പ്രതിഷേധയോഗം

Spread the love

മു​ണ്ട​ക്ക​യം: ചെ​ന്നാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ മരിച്ചു. ചെ​ന്നാ​പ്പാ​റ കൊ​മ്പ​ൻ​പാ​റ​യി​ൽ ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ സോ​ഫി​യ(45) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാണ് സംഭവം നടന്നത്. കു​ളി​ക്കാ​നാ​യി സ​മീ​പ​ത്തെ അ​രു​വി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സോ​ഫി​യാ​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഏ​റെ നേ​രം ക​ഴി​ഞ്ഞും തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് പോ​യ​പ്പോ​ഴാ​ണ് സോ​ഫി​യാ​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലും ചെന്നാപ്പാറയിൽ 45 വയസുള്ള വീട്ടമ്മയെ ആനചവിട്ടികൊന്ന സാഹചര്യത്തിലും നാളെ 5.30 ന് മടുക്കയിൽ പന്തംകൊളുത്തിപ്രകടനവും പ്രതിഷേധ യോഗവും നടത്തും.