
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികളുടെ വാഹനം തകര്‍ത്തു; ആക്രമണം നടത്തിയത് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാന
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നകനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം തകർത്തു.
ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്‍ ആക്രമണം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങിയ വാഹനത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. ആന ജീപ്പിനെ ആക്രമിക്കാന്‍ വരുന്നതു കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ജീപ്പിന്‍റെ മുന്‍വശം ആന തകര്‍ത്തു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
Third Eye News Live
0
Tags :