video
play-sharp-fill

ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം; പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് ‘അരിക്കൊമ്പന്‍’; 10 ദിവസത്തിനിടെ ഇത് നാലാം തവണ ; ചിന്നക്കനാൽ സ്വദേശി ബെന്നിയുടെ വീടും തകർത്തു

ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം; പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് ‘അരിക്കൊമ്പന്‍’; 10 ദിവസത്തിനിടെ ഇത് നാലാം തവണ ; ചിന്നക്കനാൽ സ്വദേശി ബെന്നിയുടെ വീടും തകർത്തു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ : ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിൽ വീണ്ടും ‘അരിക്കൊമ്പന്‍’ റേഷൻ കട തകർത്തു.

പത്ത് ദിവസത്തിനിടെ നാലാം തവണയാണ് കാട്ടാന റേഷന്‍ കട ആക്രമിക്കുന്നത്. സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. ഇന്നലെ രാത്രിയായിരുന്നു റേഷന്‍ കട ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു പുലർച്ചെ രണ്ടുമണിക്ക് ചിന്നക്കനാൽ ബി.എൽ.റാമിൽ കുന്നത്ത് ബെന്നിയുടെ വീടും അരിക്കൊമ്പൻ തകർത്തു. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്.

ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്.
പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സാ തേടി.