video
play-sharp-fill

കാട്ടാന നാട്ടിൽ…! പേടിച്ചോടിയ 7 മാസം ഗർഭിണിക്ക് ദാരുണാന്ത്യം; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് 10 മണിക്കൂർ വൈകി

കാട്ടാന നാട്ടിൽ…! പേടിച്ചോടിയ 7 മാസം ഗർഭിണിക്ക് ദാരുണാന്ത്യം; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് 10 മണിക്കൂർ വൈകി

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡ്ഡുകുടി സ്വദേശിനി അംബിക (36)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം.

കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 7 മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 10 മണിക്കൂർ വൈകിയതോടെ ഗർഭസ്ഥ ശിശു മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രെച്ചറിയില്‍ ചുമന്നാണ് ജീപ്പിൽ എത്തിച്ചത്.

തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. അസ്മോഹനാണു ഭർത്താവ്. ഇവർക്കു 3 മക്കളുണ്ട്.