
തൃശ്ശൂർ: അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു.
അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊട്ടടുത്തുള്ള തൊഴിലാളി ലയങ്ങൾക്ക് നേരെയുമാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കാട്ടാന ശല്യം താങ്ങാനാവാതെ ഈ മേഖലയിൽ നിന്ന് ഏകദേശം 60-ഓളം കുടുംബങ്ങൾ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്.
ലയങ്ങളിൽ താമസിച്ചിരുന്ന തൊഴിലാളികൾ ആനപ്പേടി മൂലം രാത്രികാലങ്ങളിൽ ഇവിടെ നിന്നും മാറി വെറ്റിലപ്പാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രികാലങ്ങളിൽ ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും ഏതു നിമിഷവും ആനകൾ മുന്നിൽ വരാമെന്നും പ്രദേശവാസികൾ പറയുന്നു.
ആക്രമണത്തിൽ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും തകർന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിരമായ ഒരു ആർ.ആർ.ടി സംവിധാനം ഏർപ്പെടുത്തണമെന്നും വൈദ്യുത വേലികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.



