
തൃശ്ശൂർ: വെള്ളിക്കുളങ്ങര ചൊക്കന ഹാരിസന് എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പിന്നിലെ അടുക്കഭിത്തിയിലെ ഗ്രില്ല് തകര്‍ത്ത ശേഷം, കാട്ടാന അടുക്കളക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈ കൊണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന വലിച്ച് പുറത്തിട്ടു. കൂടാതെ അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആളുണ്ടായിരുന്നില്ല.


