
തൃശ്ശൂർ: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു.
ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.
ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കഴിഞ്ഞദിവസങ്ങളിലും ഇവിടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്ത്രീ കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ഓടി രക്ഷപ്പെട്ടത്.
കാട്ടാന ആക്രമണം തടയാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ബുധനാഴ്ചത്തെ സംഭവത്തോടെ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു.
ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഡിഎഫ്‌ഒ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.