
മുണ്ടക്കയം:കാട്ടാന കലിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൊലിഞ്ഞ് രണ്ട് വിലപ്പെട്ട ജീവനുകൾ അന്ന് സോഫിയ ഇന്നലെ പുരുഷോത്തമൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കുടുംബത്തിന്റെ മാതാവിനെയാണ് കൊമ്പൻ പാറയിൽ നഷ്ടമായതെങ്കിൽ ഇന്നലെ ഒരു കുടുംബത്തിന് മതമ്പയിൽ നഷ്ടമായത് ഒരു പിതാവിനെയാണ് അന്ന് സോഫിയയെ ആക്രമിച്ച കാട്ടുകൊമ്പൻ തന്നെയാണ് തന്റെ പിതാവിനെയും അക്രമിച്ചു കൊന്നതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പുരുഷോത്തമന്റെ മകൻ രാഹുൽപറയുന്നത്
കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവ് കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞതിൻ്റ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ ജനങ്ങൾ ടാപ്പിങ്ങിനിടെ ഉച്ചയോടെയാണ്
പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മതമ്പയില്‍ കാട്ടാന അക്രമാസക്തമായി സമീപ പ്രദേശത്തെ കൃഷിയിടങ്ങളും വളര്‍ത്തുന്നയുടെ കൂടുകള്‍ അടക്കം തകര്‍ത്തു കളയുന്നതും,. തെങ്ങ് കുത്തി മറിക്കാന്‍ നോക്കുന്നതും പതിവായി മാറിയിരിക്കുകയാണ്
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു പെരുവന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡ് വെള്ളാനി, കൊമ്പൻ പാറയിലെ സോഫിയയെ കാട്ടാന ആക്രമിച്ച് കൊന്നപ്പോൾ ഉണ്ടായ കടുത്ത ജനരോഷത്തിൽ സര്‍ക്കാരുകള്‍ ഉണര്‍ന്നു സോഫിയുടെ കുടുംബത്തെയും സ്ഥലത്തു നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ വനം വകുപ്പ് സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാന്‍ 10 ഇന കര്‍മ്മ പദ്ധതികള്‍ രൂപം നല്‍കി. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകള്‍, ആനത്താരകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘര്‍ഷ സംഘര്‍ഷ പ്രദേശങ്ങളില്‍ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും.
ജനവാസമേഖലകളിലേക്കു വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിങ് ശക്തമാക്കും. ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികള്‍ക്കു ഭക്ഷണവും വെള്ളവും വനത്തില്‍ ഉറപ്പ് വരുത്തുക, തുടങ്ങിയവയാണു കര്‍മ്മ പദ്ധതികള്‍.
എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രദേശത്ത് ഒരു ചെറു വിരല്‍ പോലും അനക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മുന്‍പു പലവട്ടം വനം വകുപ്പ് നല്‍കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നടപടികളായി വനം വകുപ്പ് വീണ്ടും കര്‍മ പദ്ധതിയായി അവതരിപ്പിച്ചത്.
ഇതെല്ലാം മുന്‍പും വനം വകുപ്പിന് ചെയ്യാവുന്നതായിരുന്നു. പക്ഷേ, വനം വകുപ്പിന് താല്‍പര്യം ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാനാണ് എന്നും, കാലഹരണപ്പെട്ട വന നിയമങ്ങൾ പരിഷ്കരിച്ച് ജനങ്ങളുടെ ജീവിതം സ്വത്തിനും സംരക്ഷണം നൽകുവാൻ ഗവർമെന്റുകൾ തയ്യാറാവണം എന്നുമാണ് ജനങ്ങള്‍ പറയുന്നത്