play-sharp-fill
ബസ്സിന് നേരെ പാഞ്ഞടുത്ത് ആന, ഡ്രൈവർ ക്യാബിനിൽ തുമ്പിക്കൈയിട്ട് പരിശോധന

ബസ്സിന് നേരെ പാഞ്ഞടുത്ത് ആന, ഡ്രൈവർ ക്യാബിനിൽ തുമ്പിക്കൈയിട്ട് പരിശോധന

കൽപ്പറ്റ : കർണാടകത്തിലെ ബന്ദിപ്പുർ കടുവാസങ്കേതത്തില്‍ ബസിന് നേരെ പാഞ്ഞടുത്ത് കർണാടക വനംവകുപ്പിന്റെ ആന. കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ മൂലഹള്ള ചെക്ക്പോസ്റ്റിന് സമീപമായിരുന്നു സംഭവം.

ബസിന് സമീപമെത്തി ഡ്രൈവറുടെ കാബിനിലേക്ക് തുമ്ബിക്കൈ നീട്ടുന്ന ആനയുടെ ദൃശ്യങ്ങള്‍ പുറത്തെത്തി.

ഭക്ഷണത്തിനു വേണ്ടിയാണ് ആന ബസിന് സമീപം എത്തിയത് എന്നാണ് വിവരം. എന്നാല്‍ ബസ് യാത്രികർ വിചാരിച്ചത് ഇത് കാട്ടാനയാണെന്നാണ്. ഗുണ്ടല്‍പേട്ടില്‍നിന്ന് സുല്‍ത്താൻ ബത്തേരിയിലേക്ക് പോയ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിനു നേർക്കായിരുന്നു ആന എത്തിയത്. കോഴിക്കോട് -മൈസൂരു ദേശീയപാതയില്‍ വയനാട് അതിർത്തിക്കപ്പുറം മൂലഹള്ളി ചെക്ക്പോസ്റ്റില്‍നിന്ന് രണ്ടു കിലോമീറ്റർ അപ്പുറത്തായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുടെ കാലില്‍ ചങ്ങലയുണ്ടായിരുന്നു. ബന്ദിപ്പുർ വനത്തില്‍ സ്ഥിതി ചെയ്യുന്ന കർണാടക വനംവകുപ്പിന്റെ രാംപുര ആനക്യാമ്ബില്‍നിന്നുള്ള ആനയാണിതെന്നാണ് വിവരം. കർണാടക വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇവിടുത്തെ ആനകള്‍. ഈ ക്യാമ്ബില്‍നിന്നുള്ള ആനകളെ കാട്ടില്‍ മേയാൻ വിടാറുണ്ട്. ഇത്തരത്തില്‍ മേയാൻ വിട്ട ആനയാണ് ബസിന് നേർക്ക് ഓടിയെത്തിയത്. വനംവകുപ്പിന്റെ ആനയായതിനാല്‍ ക്യാമ്ബിന് അടുത്ത് താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവർ ഉള്‍പ്പെടെയുള്ളവർ ആനകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയതായിരുന്നു ആന.