കാട്ടാന കിണറ്റിൽ വീണു; ആനയെ രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ

കാട്ടാന കിണറ്റിൽ വീണു; ആനയെ രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ

സ്വന്തംലേഖകൻ

കണ്ണൂർ : കണ്ണൂർ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് കാട്ടാന ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതേ സമയം കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.കാട്ടാനയെ രക്ഷപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.ആനയെ രക്ഷിക്കാനെത്തിയ വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും ചെയ്തു. അതേ സമയം ആനയെ കിണറ്റിൽ നിന്നും കയറ്റുന്നതിന് വനംവകുപ്പ് ഫയർഫോഴ്‌സിന്റെ സഹായവും തേടിയിട്ടുണ്ട്.