ഗുഡലൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

Spread the love

 

ഗുഡലൂർ: തമിഴ് നാട്ടിലെ ഗുഡലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ചികിത്സയിലായിരിക്കെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ചത്. ഈ ഒരാഴ്ച്ചയ്ക്കിടെ പ്രശാന്ത് ഉൾപ്പെട മൂന്ന് പേരാണ് കാട്ടാനാക്രമണത്തിൽ മരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group