video
play-sharp-fill

കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി ; ഷോക്കേറ്റ് തെറിച്ചുവീണ ആനയെ വൈദ്യുതി വേലി മുറിച്ച്‌ രക്ഷിച്ചു

കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി ; ഷോക്കേറ്റ് തെറിച്ചുവീണ ആനയെ വൈദ്യുതി വേലി മുറിച്ച്‌ രക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ

ബെംഗളുരു : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ആന വൈദ്യുതി വേലിയില്‍ കുടുങ്ങി. ഓംകാര്‍ ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ബര്‍ക്കി വനമേഖലയില്‍ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയില്‍ കുടുങ്ങിയത്.ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.

വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച്‌ വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച്‌ മാറ്റി വനംവകുപ്പിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നല്‍കിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടടുത്തുള്ള പൂന്തോട്ടത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ആനയ്ക്ക് അപകടം സംഭവിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യസഹായം നല്‍കി. ആനയ്ക്ക് എഴുനേല്‍ക്ക് കഴിയാത്തതിനാല്‍ ജെസിബി എത്തിയാണ് എഴുന്നേല്‍പ്പിച്ചത്.

10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ എഴുന്നേല്‍പ്പിക്കാനായത്. തുടര്‍ന്ന് വേണ്ടത്ര വെള്ളവും ഭക്ഷണവും അടക്കം നല്‍കിയ ശേഷം വനംവകുപ്പ് ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.

Tags :