ഭക്ഷണം തേടി കാട്ടാന റോഡിൽ! കണ്ണിൽ പെട്ടത് ട്രക്ക്, വാഹനത്തിൽ നിന്ന് ജീവനുംകൊണ്ടോടി ഡ്രൈവർമാർ; പിന്നാലെ നടന്നത്

Spread the love

ഒഡീഷ: വനത്തോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവ് സംഭവമാണ്. അത്തരത്തിൽ ഒഡീഷയിലെത്തിയ ആനയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സംഭവം നടന്നത് ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ്. ദൃശ്യങ്ങളുടെ തുടക്കത്തിൽ തിരക്കേറിയ റോഡിന്റെ നടുവില്‍ ഒരു കാട്ടാന നില്‍ക്കുന്നതാണ് കാണുന്നത്. ആന റോഡിലെത്തിയതോടെ ട്രക്ക് ഡ്രെെവർമാർ വാഹനത്തില്‍ നിന്ന് ജീവനുംകൊണ്ട് ഇറങ്ങിയോടി.

പിന്നാലെ ആന ഈ ട്രക്കുകളില്‍ ഭക്ഷണമുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഒരു ട്രക്കിന്റെ ഡ്രെെവർ സീറ്റില്‍ നിന്ന് ഒരു ബാഗും ആനയ്ക്ക് കിട്ടുന്നുണ്ട്. അതില്‍ കഴിക്കാൻ വല്ലതുമുണ്ടോയെന്ന് നോക്കാൻ കാലും തുമ്പിക്കൈയും ഉപയോഗിച്ച്‌ തുറക്കാൻ ശ്രമിക്കുകയാണ് ആന. ആനയ്ക്ക് സമീപത്തായി ചിലർ നിൽക്കുന്നുണ്ടെങ്കിലും അത് അവരെ ഒന്നും ചെയ്യുന്നില്ല. വീഡിയോ ഇതിനകം തന്നെ വൻ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ആളുകള്‍ കാണുകയും ലൈക്കും കമന്റുമുമടക്കമുള്ള പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://x.com/ritikrajput2528/status/1952281881803956293?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952281881803956293%7Ctwgr%5Eeab8cf548c057c3b2dd4ef0644cbaca35b4af780%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F