video
play-sharp-fill
ഭക്ഷണം നല്‍കുന്നതിനിടെ ആനയുടെ ചവിട്ടേറ്റു..! തലയ്ക്ക് സാരമായി പരിക്കേറ്റ്  പാപ്പാന് ദാരുണാന്ത്യം

ഭക്ഷണം നല്‍കുന്നതിനിടെ ആനയുടെ ചവിട്ടേറ്റു..! തലയ്ക്ക് സാരമായി പരിക്കേറ്റ് പാപ്പാന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ചെന്നൈ: ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം . 54കാരനായ സിഎം ബാലനാണ് കൊല്ലപ്പെട്ടത്. പതിനാറു വയസുള്ള പിടിയാന മസിനിയുടെ ചവിട്ടേറ്റാണ് പാപ്പാന്‍ മരിച്ചത്

രാവിലെ ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നെന്ന് ആന വളര്‍ത്തുകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തുള്ള മറ്റ് പാപ്പാന്‍മാര്‍ ഇയാളെ രക്ഷപ്പെടുത്തി ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ ബാലന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 മെയ്് മാസത്തില്‍ സമയപുരം ക്ഷേത്രപരിസരത്ത് വച്ച് ഈ ആന പാപ്പാനെ ചവിട്ടിവീഴ്ത്തിയിരുന്നു. അതിന് ശേഷം ആനവളര്‍ത്തുകേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അന്ന് മുതല്‍ ഈ ആനയെ പരിപാലിച്ചത് ബാലനാണെന്ന് ആനവളര്‍ത്തുകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2006ലാണ് കാര്‍ഗുഡി വനത്തില്‍ നിന്നാണ് മൂന്ന് പ്രായമുള്ള ആനക്കുട്ടിയ തെപ്പക്കാട് ആനവളര്‍ത്തുകേന്ദ്രത്തിലെത്തിച്ചത്.