അടിതെറ്റിയ ആന പാപ്പാന്റെ പുറത്തേയ്ക്ക് വീണു: പാപ്പാന് ദാരുണാന്ത്യം; പാപ്പാന്റെ പുറത്തേയ്ക്ക് വീണത് ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥൻ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥന്റെ അടിയിൽപ്പെട്ടാണ് പാപ്പാൻ മരിച്ചത്. ആനയുടെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറാണ് (40) ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആനയെ കെട്ടുന്ന കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനായി ചങ്ങല അഴിച്ച് നിർത്തിയിരിക്കുകയായിരുന്നു.

ഇതിനിടെ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടു. പാപ്പാൻ നിർദേശിച്ച സ്ഥലത്തിന്റെ എതിർദിശയിലേയ്ക്കാണ് ആന ഉടൻ കിടന്നത്. ഈ സമയം പാപ്പാൻ ആനയെ വടി ഉപയോഗിച്ച് അടിച്ചു. ആനയെ അടിയ്ക്കുന്നതിനിടെ അടിതെറ്റിയ പാപ്പാൻ ആനയുടെ അടിയിലേയ്ക്ക് മറിഞ്ഞ്ു വീണു. ഈ സമയം തന്നെ ആന പാപ്പാന്റെ പുറത്തേയ്ക്ക് കിടക്കുകയും ചെയ്തതായി തേർഡ് ഐ ന്യൂസ് ലൈവിന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന പാപ്പാന്റെ പുറത്ത് വീണ വീഡിയോ ഇവിടെ കാണാം

https://www.youtube.com/watch?v=SU-Yai_5_Bs#action=share


ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാൾ ആനയ്ക്ക് അടിയിൽപ്പെട്ടിരുന്നു. തുടർന്ന് ആനയെ എഴുന്നേൽപ്പിച്ച ശേഷമാണ് പാപ്പാനെ പുറത്തെടുത്തത്. ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പേഴേയ്ക്കും പാപ്പാന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഭാരത് ആശുപത്രിയിൽ. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഭാരത് ആശുപത്രി ഉടമ ഡോ.വിനോദ് പ്രസിഡന്റായ കാരാപ്പുഴ ശാസ്താംകാവ് ക്ഷേത്ര സമർപ്പണ ചടങ്ങ് തിങ്കളാഴ്ച നടത്താനിരിക്കെയാണ് സംഭവം ഉണ്ടായത്. 30 ലക്ഷം രൂപ മുടക്കി ഭാരത് ഗ്രൂപ്പാണ് ക്ഷേത്രം നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. ക്ഷേത്ര നവീകരണ ചടങ്ങിൽ വിശ്വനാഥനെ എഴുന്നെള്ളിക്കാനിരിക്കെയാണ് ഇപ്പോൾ ദുരന്തമുണ്ടായത്. ഈ സാഹചര്യത്തിൽ വിശ്വനാഥനെ നാളെ എഴുന്നെള്ളിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.