video
play-sharp-fill

ഇലക്ട്രോണിക് സ്പെയർ പാട്സ് സ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽകണം: കോട്ടയം ഇലക്ട്രോണിക് അസോസിയേഷൻ

ഇലക്ട്രോണിക് സ്പെയർ പാട്സ് സ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽകണം: കോട്ടയം ഇലക്ട്രോണിക് അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്താൻ മെക്കാനിക്കുമാർക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

എന്നാൽ ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപണികൾക്കായി സ്പെയർ പാട്സുകൾ ആവശ്യമാണ്. നിലവിൽ ഈ സ്പെയർ പാട്സുകൾ ലഭിക്കുന്ന കടകൾ ഒന്നും തുറന്ന് പ്രവർത്തിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ദിവസം ഇലക്ട്രോണിക് സ്പെയർപാട്സ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് കോട്ടയം ഇലക്ട്രോണിക് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് നൗഷാദ് പനച്ചിമൂട്ടിൽ അറിയിച്ചു.