കണ്ണൂരിൽ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ച് വീട്ടിലേക്ക് പടർന്നു; വീട്ടുപകരണങ്ങൾ അടക്കം കത്തി നശിച്ചു

Spread the love

കണ്ണൂര്‍: ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കും പടർന്നു. മമ്പുറം മഖാമിന് മുൻവശം എ പി അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്‍റെ ജനലുകളിലേക്കും മുറിലേക്കും പടരുകയായിരുന്നു.

video
play-sharp-fill

മുറിയിലുണ്ടായിരുന്ന എസി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറക്കത്തിൽ ആയിരുന്നു. പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.