video
play-sharp-fill

വൈദ്യുതി ലൈനിലേക്കു മുട്ടിക്കിടന്ന വീട്ടുടമസ്ഥന്റെ വാഴക്കൈകള്‍ ജീവനക്കാര്‍ വെട്ടി കളഞ്ഞു ; അയ്മനം ഇലക്‌ട്രിസിറ്റി ഓഫീസിലെ മാവും പ്ലാവും കയറിയങ്ങ് വെട്ടി നശിപ്പിച്ച് ഉടമയുടെ പകപോക്കൽ  !!! ; നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങള്‍ വൈദ്യുതി ഓഫീസ് ഉദ്ഘാടന വേളയില്‍ നട്ടത് ; ഇലക്‌ട്രിസിറ്റി ഓഫീസിൽ നാശനഷ്ടങ്ങള്‍ വരുത്തിയതിനു കരിപ്പൂത്തട്ട് മുപ്പതില്‍ സ്വദേശിയ്ക്കെതിരെ പോലീസില്‍ പരാതി

Spread the love

സ്വന്തം ലേഖകൻ 

അയ്മനം: വൈദ്യുതി ലൈനിലേക്കു മുട്ടിക്കിടന്ന രണ്ട് വാഴക്കൈകള്‍ വൈദ്യുതി ജീവനക്കാര്‍ വെട്ടി കളഞ്ഞതിന്‍റെ ദേഷ്യം ഉപയോക്താവ് വൈദ്യുതി ഓഫീസ് അങ്കണത്തിലെ മാവും പ്ലാവും വെട്ടി നശിപ്പിച്ചതായി പരാതി.

അയ്മനം ഇലക്‌ട്രിസിറ്റി ഓഫീസ് അങ്കണത്തില്‍ നട്ടുവളര്‍ത്തിയ ഒന്നരവര്‍ഷം പ്രായമായ മൂന്നു മാവിൻതെെകളും ഒരു ബഡ് പ്ലാവിൻ തൈയ്യുമാണ് വെെദ്യുതി ഓഫീസ് കാേമ്പ്ബൗണ്ടല്‍ കയറി വെട്ടി നശിപ്പിച്ചത്. വൈദ്യുതി ഓഫീസ് ഉദ്ഘാടന വേളയില്‍ നട്ടതാണ് നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരയാഴ്ച മുൻപാണ് അയ്മനം വൈദ്യുതി ഓഫീസിനു കീഴിലുള്ള കരിപ്പൂത്തട്ട് ഭാഗത്തെ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന വാഴയുടെ രണ്ടു കൈകള്‍ വൈദ്യുതിലൈനില്‍ മുട്ടിക്കിടന്നതിനാല്‍ വെെദ്യുതി ജീവനക്കാര്‍ വെട്ടിക്കളഞ്ഞത്. ഇന്നലെ ഉച്ചയ്ക്കാണ് അയ്മനം ഇലക്‌ട്രിസിറ്റി ഓഫീസിലെ ഫലവൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞത്.

വൈദ്യുതി ഓഫീസ് അങ്കണത്തില്‍ അതിക്രമിച്ചു കയറി മാവുകളും പ്ലാവും വെട്ടിക്കളഞ്ഞു നാശനഷ്ടങ്ങള്‍ വരുത്തിയതിനു കരിപ്പൂത്തട്ട് മുപ്പതില്‍ ഭാഗത്ത് അറത്തറ എ.കെ. സേവ്യറിനെതിരേ കുമരകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.