സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച്‌ റഗുലേറ്ററി കമ്മിഷന്‍; നവംബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാൻ നീക്കം; ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്കയിൽ സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച്‌ റഗുലേറ്ററി കമ്മിഷന്‍.

video
play-sharp-fill

നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം.
എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാറെന്നും റിപ്പോർട്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷൻ തയാറെടുക്കുന്നത്. കെഎസ്‌ഇബി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത്.

ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല.