
കോട്ടയം: പാലാ-രാമപുരം റോഡിലെ അന്ത്യാളം വളവിൽ അപകടഭീഷണിയായി വൈദ്യുതി പോസ്റ്റ്. പന്ത്രണ്ടിലധികം കമ്പികളാണ് ഈ വൈദ്യുതി പോസ്റ്റിൽ ഉള്ളത്.
ഇന്‍റഗ്രേറ്റഡ് കേബിളുകള്‍ കൂടി സ്ഥാപിച്ചതിന് ശേഷം പോസ്റ്റിന് മേലുള്ള ഭാരം കൂടിയതോടെ അടിഭാഗം വളഞ്ഞിരിക്കുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ താത്ക്കാലികമായി പോസ്റ്റ്, സമീപത്തുള്ള മരത്തില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടി വെച്ചിരിക്കുകയാണ്.
ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്നുണ്ട്. റോഡിന്റെ ഇരുവശത്തും കൂടുതലായും റബര്‍തോട്ടങ്ങളാണുള്ളത്. മഴയും ശക്തമായ കാറ്റും ഉണ്ടാകുമ്പോള്‍ റബര്‍മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴാനുള്ള സാധ്യതയേറെയാണ്. അത്തരത്തില്‍ സംഭവിച്ചാല്‍ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് തകരാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. വൈദ്യുതിവകുപ്പ് അധികൃതര്‍ മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group