വീണ്ടും വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ ചേരുന്ന യോഗത്തില്‍

വീണ്ടും വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ ചേരുന്ന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം നാളെ ചേരും.

കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം കഴിഞ്ഞ ദിവസവും റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക.

വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ നിലവില്‍ ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.