തിരുവനന്തപുരത്ത് ദ്രവിച്ച് പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പാങ്ങോട് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.

പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണം. ഭരതന്നൂര്‍ സ്വദേശി അജിമോന്‍ (44) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്രവിച്ച കമ്പി പൊട്ടിവീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലൈനിനോട് ചേര്‍ന്നുള്ള മരക്കൊമ്പുകള്‍ വെട്ടിമാറ്റിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.