video
play-sharp-fill

വൈദ്യുതിക്ക് ഈ മാസം 19 പൈസ സർചാർജ് വർധിപ്പിച്ചിരിക്കുന്നു ; ഉപഭോഗം റെക്കോർഡിലേക്ക്.

വൈദ്യുതിക്ക് ഈ മാസം 19 പൈസ സർചാർജ് വർധിപ്പിച്ചിരിക്കുന്നു ; ഉപഭോഗം റെക്കോർഡിലേക്ക്.

Spread the love

തിരുവനന്തപുരം :വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച്‌ 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്ബുള്ള റെക്കോഡ്.ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതിവാങ്ങുന്നത്.

വേനല്‍ തുടങ്ങുന്നതിനുമുമ്ബ് ഫെബ്രുവരിയില്‍ വൈദ്യുതിവാങ്ങാൻ അധികം ചെലവാക്കേണ്ടിവന്ന തുക പിരിക്കാനാണ് 10 പൈസ സർച്ചാർജ്. 28.30 കോടിരൂപയാണ് ഇങ്ങനെ ചെലവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്.

എന്നാല്‍ ഇതില്‍ പത്തുപൈസ ചുമത്താനെ ബോർഡിന് അധികാരമുള്ളൂ. കൂടുതല്‍വേണമെങ്കില്‍ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കണം. പത്തുപൈസ പരിധിനിശ്ചയിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞവർഷം ജനുവരിമുതല്‍ 23.82 കോടിരൂപകൂടി ഇത്തരത്തില്‍ ഈടാക്കാൻ ശേഷിക്കുന്നുണ്ടെന്നാണ് ബോർഡിന്റെ കണക്ക്. ഈ തുകകൂടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് പിന്നാലെ റെഗുലേറ്ററി കമ്മിഷനെ സമീപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group