
പണവും വൈദ്യുതി ബില്ലും ഇനി ലാഭിക്കാം; എ സി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇവ ശ്രദ്ധിച്ചാല്‍ മതി
കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എയര്‍ കണ്ടീഷനറുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് എ സി വില്‍പ്പനയുടെ തോതും വര്‍ദ്ധിച്ചു. എയര്‍ കണ്ടീഷനുകളുടെ ഉപയോഗം വര്‍ദ്ധിച്ചതിന് ആനുപാതികമായി വൈദ്യുതി ബില്ലും കൂടുന്നതാണ് പലരും നേരിടുന്ന പ്രശ്‌നം.
എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ എയര്‍ കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നത് മൂലമുള്ള ഉയര്‍ന്ന വൈദ്യുതി ബില്ല് കുറയ്ക്കാനും പോക്കറ്റിലെ പണം ലാഭിക്കാനും കഴിയും.
എ. സിയുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുകയെന്നതാണ് ഇതില്‍ ഒന്നാമത്തേത്. ഫാന്‍ ഉപയോഗിച്ച ശേഷം ഓഫ് ചെയ്യാന്‍ മറക്കുന്നത് പോലെയാകില്ല എ.സിയുടെ കാര്യത്തില്‍ ഈ മറവി സംഭവിച്ചാല്‍. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീക്ക് അവറുകളില്‍ എയര്‍ കണ്ടീഷനുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്നതാണ് മറ്റൊരു കാര്യം. ലോഡ് കൂടുതലുള്ള സമയത്തെ ഉപയോഗം വൈദ്യുതി ബില്ലില്‍ പ്രതിഫലിക്കുമെന്നത് എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. എയര്‍ കണ്ടീഷനിലെ താപനില ക്രമീകരണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എസിയില്‍ താപനില കുറയ്ക്കുന്നതിന് അനുസരിച്ചാണ് വൈദ്യുതി ചെലവ് കൂടുന്നത്. മിക്ക എസികളും ഓണ്‍ ചെയ്യുമ്പോൾ താപനില 24 ല്‍ കാണിക്കും.
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പറയുന്നതനുസരിച്ച് എസി 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് ഒരേ സമയം ബില്ലും താപനിലയും കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് മിക്ക കമ്ബനികളും അവരുടെ എസികളില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വാങ്ങുമ്ബോള്‍ തന്നെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാവും. ഇനി അതില്‍ കൂടുതല്‍ ബില്ല് കുറയ്ക്കണമെന്നുണ്ടെങ്കില്‍ താപനില 24 ല്‍ നിന്നും കൂട്ടിയാല്‍ മതി. മറിച്ച് താപനില കുറയ്ക്കുകയാണെങ്കില്‍ ഓരോ പോയിന്റിലും ബില്‍ 10-12 ശതമാനം വരെ ഉയരാനാണ് സാദ്ധ്യത.