തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിരക്ക് വർദ്ധന ഇന്നലെ മുതൽ (ഡിസംബർ 5 – മുൻകാല പ്രാബല്യത്തോടെ) നിലവിൽ വന്നതായും ഉത്തരവിൽ വ്യക്തമാക്കുന്നു. പിണാറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ചാമത്തെ പ്രാവശ്യമാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത്.
10 പൈസ സമ്മർ താരിഫ് വേണമെന്ന കെഎസ്ഇബിയുടെ (KSEB) ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. അടുത്ത സാമ്പത്തിക വർഷം യൂണിറ്റിന് 12 പൈസ കൂടി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 27 പൈസ വർദ്ധനവ് വേണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ്റെ ശുപാർശ. നിരക്ക് വർദ്ധന BPL കാർഡ് ഉടമകൾക്കും ബാധകമാണ്. പ്രതിമാസം 40 മെഗാ വാട്ടിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല. അതേസമയം അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ താരിഫ് വർദ്ധിപ്പിച്ചിട്ടില്ല.