വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ഹിതേഷ് (25) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെഎസ്‌ഇബി കരാര്‍ ജീവനക്കാരനാണ് മരിച്ച ഹിതേഷ്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.