video
play-sharp-fill

ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് മോഷണം; മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി ; മോഷണം നടത്തിയത് പരിചയക്കാരെന്ന് സൂചന

ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് മോഷണം; മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി ; മോഷണം നടത്തിയത് പരിചയക്കാരെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് മോഷണം. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. തൃശ്ശൂർ ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് കവർച്ച നടന്നത്.

ഇരട്ടപ്പുഴ സ്വദേശി ഉണ്ണിക്കേരൻ ശൈലന്‍റെ ഉടമസ്ഥതയിലുള്ളതാണ് കട. രാവിലെ കട തുറക്കാനെത്തിയ ഉടമയാണ് ചുവര്‍ കുത്തി തുരന്നിരിക്കുന്നതായി കണ്ടത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൻവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്. പിന്‍വശത്ത് പൊന്തക്കാടുകളായതിനാല്‍ കട തുരന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കടയിലെ സാധനങ്ങൾ ഒന്നും നഷ്ടപ്പെടാത്തതിനാൽ തന്നെ കടയിൽ പണം സൂക്ഷിക്കുന്ന വിവരം അറിയുന്ന ആരെങ്കിലുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
സമീപത്തെ സിസിടിവികൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags :