ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വരുന്നു; കരടുവിജ്ഞാപനം പുറത്തിറക്കി

Spread the love

ന്യൂഡൽഹി: റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ‘നിശ്ശബ്ദ യാത്ര’ക്ക് ഇനി വിരാമം. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.

video
play-sharp-fill

2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം. ശബ്ദമില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ, കാൽനട യാത്രക്കാരെ മുന്നറിയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എവിഎഎസ് നിർബന്ധമാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

കരട് വിജ്ഞാപനം അനുസരിച്ച് ഇലക്ട്രിക് മുച്ചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ, ഇ-കാർട്ടുകൾ എന്നിവയ്ക്കും ഈ നിയമം ബാധകമാകും. ഇതിനോടകം ചില കമ്പനികളുടെ ഏതാനും മോഡലുകളിൽ എവിഎഎസ് സജ്ജീകരിച്ചിട്ടുമുണ്ട്. യുഎസ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഈ സംവിധാനം മുൻപേ തന്നെ നടപ്പാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group