ഇനി ഇ-ഓട്ടോകൾ ചാർജിങ് സ്റ്റേഷനുകൾ തേടി അലയണ്ട!; കേരളത്തിലുടനീളം വൈദ്യുതത്തൂണുകളിൽ വരുന്നത് 1140 കേന്ദ്രങ്ങൾ

ഇനി ഇ-ഓട്ടോകൾ ചാർജിങ് സ്റ്റേഷനുകൾ തേടി അലയണ്ട!; കേരളത്തിലുടനീളം വൈദ്യുതത്തൂണുകളിൽ വരുന്നത് 1140 കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകൾക്കായി വൈദ്യുതത്തൂണുകളിൽ 1140 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

നേരത്തേ കോഴിക്കോട് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം സ്ഥാപിക്കും. കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജകമണ്ഡലങ്ങളിൽ 15 എണ്ണം വീതവും സ്ഥാപിക്കാനാണ് തീരുമാനമായത്.

വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് ഗതാഗതവകുപ്പ് 25ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. ഇതിനുള്ള നോഡൽ ഏജൻസിയായി അനർട്ടിനെ നിയമിക്കും.

കെഎസ്ഇബിയുടെ 26 വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ ഫെബ്രുവരിയിൽ പൂർത്തിയാക്കും.