
കൊഴിഞ്ഞാമ്പാറ: വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള മനോജ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
വീടിനു സമീപത്തെ തോട്ടിൽ സുഹൃത്തുക്കളുമൊത്താണ് മീൻപിടിക്കാൻ പോയത്.
ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ: സുന്ദരൻ. അമ്മ: പരേതയായ ദേവകി. സഹോദരൻ: മണികണ്ഠൻ.