ഇടിമിന്നലേറ്റ് പശു ചത്തുവീണു; പശുവിൻ്റെ കരച്ചിൽക്കേട്ട് പരിശോധിക്കാനെത്തിയ ഉടമ ബൾബിൻ്റെ വയറിൽനിന്ന് ഷോക്കേറ്റ് മരിച്ചു

Spread the love

ആലപ്പുഴ: ഇടിമിന്നലിനെത്തുടർന്ന് ചത്തുവീണ പശുവിനെ പരിശോധിക്കാൻ കാലിത്തൊഴുത്തില്‍ കയറിയ ഉടമ ഷോക്കേറ്റുമരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

video
play-sharp-fill

ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്. ഇടിമിന്നലേറ്റ് പശു കരയുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നു. ശബ്‌ദംകേട്ട് രാമകൃഷ്‌ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബള്‍ബിലേക്കുള്ള വയറില്‍ നിന്ന് ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു.

പിന്നാലെ ചെന്ന മകള്‍ ഷീജയ്‌ക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗബാധിതനായ രാമകൃഷ്‌ണപിള്ള ആറുവർഷമായി ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group