കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു; ഓട്ടോ തൊഴിലാളിയും ഫുട്ബോള്‍ പരിശീലകനുമായ യുവാവിന് ദാരുണാന്ത്യം

Spread the love

കൊച്ചി: കാക്കനാട് കുഴല്‍ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.

അത്താണി സ്വദേശി 44 കാരനായ നൗഷാദ് ഉമ്മർ ആണ് മരിച്ചത്.

വീടിനോട് ചേർന്ന് കുഴല്‍ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോള്‍ പരിശീലകനുമാണ് നൗഷാദ്.