
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു.
കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്.
മരത്തിന്റെ ശിഖരം ഒടിഞ്ഞ് വെെദ്യുതി ലെെനില്‍ വീഴുകയായിരുന്നു. 3.15ഓടെയാണ് അപകടമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്.
ശിഖരം ഒടിഞ്ഞ് വെെദ്യുത കമ്പിയുടെ മുകളിലേക്ക് വീഴുകയും തുടർന്ന് വെെദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വെെദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
ഫാത്തിമ വെെദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വടി ഉപയോഗിച്ച് വെെദ്യുതി ലെെനില്‍ നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഫാത്തിമയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: ബാവോട്ടി, മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ.