മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഹൈദരബാദ്: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനിൽ (23) ആണ് മരിച്ചത്.
രാത്രി കട്ടിലിനോട് ചേർന്നുള്ള പ്ലഗിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ടാണ് യുവാവ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിനിടെ കൈ അറിയാതെ ചാർജറിൽ തട്ടുകയായിരുന്നു. കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ഇതിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0