
സ്വന്തം ലേഖകൻ
കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥി എസ്. മൻവിത്ത്(15) ആണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ബസ് നിര്‍ത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുമ്പും സമാനമായ രീതിയില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ പലപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്.