
കോട്ടയം: കറുകച്ചാൽ ടൗണിൽ കാൽനടയാത്രക്കാർക്ക് ഇനി യാത്ര കുറച്ചുകൂടി എളുപ്പമാകും.
യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായി നിന്നിരുന്ന പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്ത് കെ എസ് ഇ ബി.



ഫുട്പാത്തിൽ നിന്നത് ഉൾപ്പെടെയുള്ളവയാണ് ക്രെയിൻ ഉപയോഗിച്ച് പിഴുത് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസി. എക്സിക്യൂട്ടീവ് എൻജിനീയർ അനൂപ് രാജ് വി.പി, അസി. എൻജിനീയർ
ജാൻസി കെ ജോയി, സബ് എൻജീനീയർമാരായ
സന്തോഷ്, മനോജ്, ശ്രുതി ഓവർസീയർ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. കോൺട്രാക്ടർ
ബിജു ജോസഫും ടീമും ദൗത്യത്തിൽ പങ്കെടുത്തു.



