കോട്ടയം കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ കാര്‍ ഇടിച്ച്‌ ട്രാഫിക്ക് ലൈറ്റ് സമുച്ചയം തകര്‍ന്നു; ഇടിച്ചത് മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന വാഹനം

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാർ ഇടിച്ചതിനെത്തുടർന്ന് ട്രാഫിക്ക് ലൈറ്റ് സമുച്ചയം തകർന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് ലൈറ്റ് സമുച്ചയമാണ് തകർന്നത്. ട്രാഫിക്ക് ലൈറ്റ് സമുച്ചയത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെത്തുടർന്നായിരുന്നു അപകടം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന വാഹനമാണ് ട്രാഫിക്ക് ലൈറ്റ് സമുച്ചയം ഇടിച്ചു തകർത്തത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.