
ദില്ലി : ചൈനീസ് ടെക് ഭീമൻ ടെക് കമ്പനിയായ ഷവോമി തങ്ങളുടെ ഓട്ടോമൊബൈൽ വിഭാഗത്തിൽ വൻ മുന്നേറ്റം നടത്തി. 2025 ജൂൺ 26 ന് പുറത്തിറക്കിയ കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഷവോമി YU7 എസ്‌യുവി ബുക്കിംഗിൽ റെക്കോർഡ് സൃഷ്‍ടിച്ചു. വാഹനത്തിന് ലോഞ്ച് ചെയ്ത് വെറും മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ മണിക്കൂറിൽ തന്നെ ഈ കണക്ക് 2.9 ലക്ഷത്തിലെത്തി. ടെസ്‌ല മോഡൽ Y യുമായി നേരിട്ടുള്ള മത്സരത്തിലാണെന്ന് ഈ എസ്‌യുവി കണക്കാക്കപ്പെടുന്നു.
കമ്പനിയുടെ ആദ്യത്തെ ഇവി SU7 സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷവോമി YU7 ന്റെ രൂപകൽപ്പന. സ്‌പോർട്ടി, പ്രീമിയം ടച്ച് എന്നിവയുടെ മികച്ച സംയോജനമാണിത്. വിശാലമായ ഫ്രണ്ട് ഗ്രില്ലും സ്‍പോർട്ടി എയർ ഇൻടേക്കുകളും ഇതിനുണ്ട്. ഇതിനുപുറമെ, ഇതിന് ചരിഞ്ഞ മേൽക്കൂരയും കൂപ്പെ-സ്റ്റൈൽ പ്രൊഫൈലും ലഭിക്കുന്നു. കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും എയറോഡൈനാമിക് ഡിസൈനും ഇതിനുണ്ട്. ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും വലിയ ബൂട്ട് സ്‌പെയ്‌സും ഇതിനുണ്ട്.
ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന്റെ ക്യാബിനിൽ ഹൈടെക്, ആഡംബര സവിശേഷതകൾ ഉണ്ട്. 1.1 മീറ്റർ ഹൈപ്പർവിഷൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇതിനുപുറമെ, 16.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോണുകളെയും സ്മാർട്ട് ഹോം ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്ന ഷവോമി ഹൈപ്പർഒഎസും ഇതിലുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം അപ്ഹോൾസ്റ്ററി, റിയർ സീറ്റ് പ്രൊജക്ടർ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവ ഇതിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷവോമി YU7 മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. സ്റ്റാൻഡേർഡ് (RWD), പ്രോ (AWD), മാക്സ് (AWD) വേരിയന്റുകളുണ്ട്. സ്റ്റാൻഡേർഡ് ആർഡബ്ല്യുഡി വേരിയന്റിന്റെ റേഞ്ച് 835 കിലോമീറ്ററാണ്. ഈ ഇവി വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കും. അതേസമയം, പ്രോ എഡബ്ല്യുഡി വെറും 4.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കും. 770 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.
ഷവോമി YU7 മാക്സ് എഡബ്ല്യുഡി വേരിയന്‍റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 253 കിലോമീറ്ററാണ്. ഈ വേരിയന്റിന് വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന് 800V അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുണ്ട്. ഇതുപയോഗിച്ച് 10% മുതൽ 80% വരെ ബാറ്ററി വെറും 12 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യപ്പെടും അല്ലെങ്കിൽ 15 മിനിറ്റ് ചാർജ് ചെയ്താൽ 620 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇവിക്ക് സാധിക്കും.
ചൈനയിൽ ഷവോമി YU7 ന്റെ പ്രാരംഭ വില RMB 2,53,500 (ഏകദേശം 29.2 ലക്ഷം) ആയി നിലനിർത്തിയിട്ടുണ്ട്. ടെസ്‌ല മോഡൽ Y യേക്കാൾ വളരെ വിലകുറഞ്ഞ മോഡലാണ് ഇത്. അതുകൊണ്ടാണ് കാർ ഇത്രയും വലിയ ബുക്കിംഗ് റെക്കോർഡ് സൃഷ്ടിച്ചത്. 2025 ജൂലൈ മുതൽ ഡെലിവറി ആരംഭിച്ചു, ആദ്യ മാസം തന്നെ കമ്പനി 30,000 ത്തിലധികം വാഹനങ്ങൾ ഡെലിവറി ചെയ്തു.