
ഇ ഓട്ടോകള്‍ (ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍) സബ്സിഡി നിരക്കില്‍ വാങ്ങാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുന്നു. സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകള്‍ വാങ്ങാൻ അവസരം.
1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍ക്കാണ് ഓരോ വർഷവും സബ്സിഡി അനുവദിക്കുന്നത്. 30,000 രൂപയാണ് സബ്സിഡി നല്‍കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക.
കൂടാതെ ഈ സാമ്പത്തിക വർഷത്തില്‍ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളില്‍ 500 എണ്ണം മാർച്ച് 15ന് മുൻപ് അപേക്ഷിക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വനിതാ അപേക്ഷകരില്‍ നിന്നും നിശ്ചിത അപേക്ഷകള്‍ ഈ സമയ പരിധിക്കുള്ളില്‍ ലഭ്യമായില്ലെങ്കില്‍ ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ മുതല്‍ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കേണ്ടത് ഓണ്‍ലൈനായാണ്. https://transportservices.nic.in/KeralaEV/#/dashboard/service-info എന്നതാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്.
2019 ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കും ഇതുവരെ ഈ പദ്ധതി പ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കുമാണ് അപേക്ഷിക്കാനാവുക. സബ്സിഡി, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ അനുവദിക്കൂ.



