
തിരുവനന്തപുരം:സ്ഥാനാർഥി പ്രഖ്യാപനവും കഴിഞ്ഞ പ്രചാരണവും തുടങ്ങി വോട്ടർ ലിസ്റ്റ് നോക്കുമ്പോൾ പേരില്ല ഇനി എന്തുചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് വോട്ടെണ്ണല്‍. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



