
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്നതിന് ഇതുവരെ നാമനിര്‍ദേശ സമര്‍പ്പിച്ചത് 24 സ്ഥാനാര്‍ഥികള്‍.
ഇതില്‍ 13 പേര്‍ സ്ത്രീകളും 11 പേര്‍ പുരുഷന്‍മാരുമാണ്.ആകെ 42 സെറ്റ് പത്രികകളാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയ്ക്ക് സമര്‍പ്പിച്ചത്.
ബുധനാഴ്ച്ച മാത്രം 21 സ്ഥാനാര്‍ഥികള്‍ 37 സെറ്റ് പത്രികകള്‍ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം,കങ്ങഴ, വാകത്താനം, അതിരമ്പുഴ, തലയാഴം ഡിവിഷനുകളിൽ രണ്ടു പത്രികകൾ വീതവും വൈക്കം, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, പൂഞ്ഞാർ, തലനാട്, എരുമേലി, പൊൻകുന്നം, കിടങ്ങൂർ, പാമ്പാടി, തൃക്കൊടിത്താനം, പുതുപ്പള്ളി, കുറിച്ചി, കുമരകം ഡിവിഷനുകളിൽ ഓരോ പത്രിക വീതവുമാണ് ഇതുവരെ സമർപ്പിച്ചിട്ടുള്ളത്.



