തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുത്;തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍,പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല; ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

Spread the love

കോഴിക്കോട്: തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല.

തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍,പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നിരോധിക്കപ്പെട്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.