കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം അവസാനിപ്പിക്കും; അൻവർ യുഡിഎഫിനൊപ്പമുണ്ടാകും; യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനിൽപ്പിന് അനിവാര്യം;പാണക്കാട് സാദിഖ് അലി തങ്ങൾ

Spread the love

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പിവി അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ.

video
play-sharp-fill

കോൺഗ്രസ്-ലീഗ് ഐക്യം യുഡിഫിൻ്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണ്. അത് മനസ്സിലാക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകും.

യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനിൽപ്പിനും ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാൽ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. അസോസിയേറ്റ് മെമ്പറായാകുമോ പ്രവേശനമെന്ന് മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം അവസാനിപ്പിക്കാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ കാര്യങ്ങൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് മാറ്റിവെക്കണം. ലീഗ് നിരന്തരം ഇത് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ് യോജിച്ചു തീരുമാനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.