തോറ്റതോ തോറ്റു, ഇതിന്റെ പേരില്‍, ഡാം തുറന്നുവിടരുത്’; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; ‘എന്നാലും നമ്മളെങ്ങനെ തോറ്റു’വെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; ‘അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായ’മെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച എൽഡിഎഫിന് ട്രോളി സോഷ്യൽ മീഡിയ.
എം എം മണിയുടെ വിവാദ പരാമര്‍ശം വന്നതോടെ കഥ മാറി. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഇന്ന് ഏറ്റുവാങ്ങിയത് മുന്‍ വൈദ്യുതി മന്ത്രി തന്നെ ആകും.

video
play-sharp-fill

വിവാദപരാമര്‍ശം നടത്തിയ എംഎം മണിയുടെ പോസ്റ്റിനുതാഴെ പലരും കമന്റിട്ടതും ട്രോളുകളാക്കിയതും തോറ്റതോ തോറ്റു, ഇതിന്റെ പേരില്‍, ഡാം തുറന്നുവിടരുതെന്ന കമന്റുകളാണ്. സര്‍ക്കാറിന്റെ സഹായങ്ങള്‍ കൈപ്പറ്റി ജനങ്ങള്‍ പിന്തുണച്ചില്ല എന്ന വിവാദ പരാമര്‍ശമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

എന്റെമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ഹാസ്യസംഭാഷണവും മണിയാശാനെ ട്രോളാന്‍ പലരും ഉപയോഗിക്കുന്നുണ്ട്. കാലത്തിനിപ്പുറവും മാറ്റമില്ലാതെ തോല്‍വിയുടെ കാരണമന്വേഷിച്ച് നടക്കുന്ന കുമാരപിള്ള സഖാവ് ഈ പരാജയത്തിലും ട്രോളായെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന സന്ദേശത്തിലെ ശങ്കരാടിയുടെ സംഭാഷണം ഉള്‍പ്പെടുത്തിയാണ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ട്രോളുന്നത്.

താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്’ എന്ന് തുടങ്ങുന്ന പോസ്റ്റുകള്‍ ധാരാളമെത്തി.കഴിഞ്ഞ രണ്ടാഴ്ചയായി ഫോണിന്റെ ഗാലറിയില്‍ പൊടിപിടിച്ചു കിടന്ന സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് ഇന്ന് ജീവന്‍ വച്ചു.

‘ഇത്തവണ നമ്മള്‍ തൂക്കും’, ‘ഭൂരിപക്ഷം ആയിരം കടന്നില്ലെങ്കില്‍ മൊട്ടയടിക്കും’ എന്നൊക്കെ വെല്ലുവിളിച്ചവരെ തിരഞ്ഞുപിടിച്ച് ‘എയറില്‍’ കയറ്റുകയാണ് എതിരാളികള്‍. ഇതോടെ വോട്ടിങ് മെഷീനുകള്‍ തുറന്നപ്പോള്‍ നാട് അക്ഷരാര്‍ത്ഥത്തില്‍ രണ്ടു തരം യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.

ഒന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കണക്കിലെ കളിയും മറ്റൊന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും നടക്കുന്ന ‘സ്‌ക്രീന്‍ഷോട്ട് യുദ്ധ’ത്തിനും.