
കോട്ടയം: മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റ് സംവരണമാകുമോ? തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാര്‍ഥി മോഹികളുടെയെല്ലാം ആശങ്കയാണിത്.
കഴിഞ്ഞ തവണ പകുതി വാര്‍ഡുകളിലും മുന്‍കൂട്ടി സീറ്റ് ഉറപ്പിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇത്തവണ വാര്‍ഡ് പുനര്‍വിഭജനം വന്നതോടെ എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി സംവരണ ക്രമം കണ്ടെത്താന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്.
മത്സരിക്കാന്‍ ഉദ്ദേശിച്ച വാര്‍ഡ് സംവരണമായി മാറിയാല്‍ ഇതുവരെ കണ്ട സ്വപ്‌നമെല്ലാം പൊലിയുമെന്നത് സ്‌ഥാനാര്‍ഥി മോഹികളെ നിരാശരാക്കുന്നു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടേയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്‌ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 13 മുതല്‍ 21 വരെയുള്ള തിയതികളില്‍ രാവിലെ 10 മണിക്കു കളക്‌ട്രേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും പഞ്ചായത്തുകളിലേത് 13,14,15,16 തിയതികളിലും ബ്ലോക്ക് പഞ്ചായത്തിന്റെ 18നും ജില്ലാപഞ്ചായത്തിന്റെ 21നുമാണ് സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്‌ചയിച്ചിട്ടുളളത്.13ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്നപഞ്ചായത്തുകള്‍, 14ന് ളാലം,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഴവൂര്‍, മാടപ്പള്ളി ബ്ലോക്കുകളിലെപഞ്ചായത്തുകള്‍, 15ന് ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ 16ന് വാഴൂര്‍, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സംവരണസീറ്റിനുള്ള നറുക്കെടുപ്പു നടക്കും. സ്‌ത്രീ, പട്ടികജാതി സ്‌ത്രീ, പട്ടികവര്‍ഗ സ്‌ത്രീ, പട്ടികജാതി,
പട്ടികവര്‍ഗം എന്നീ സംവരണസീറ്റുകള്‍ നിര്‍ണയിക്കുന്നതിനാണ് നറുക്കെടുപ്പ്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്‌ചയിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ ജില്ലാ കലക്‌ടറെയും, നഗരസഭകളുടേതിന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്‌ടറെയുമാണ് നിയോഗിച്ചിട്ടുളളത്