തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; നാടിളക്കി കലാശക്കൊട്ട്; പരസ്യപ്രചാരണത്തിന് സമാപനം

Spread the love

തിരുവനന്തപുരം; തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണത്തിന് തിരശീല വീണു. മറ്റന്നാളാണ് വോട്ടെടുപ്പ്. തദേശ സ്ഥാപനപരിധിയിലെ പ്രധാന ടൌണുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.

video
play-sharp-fill

വടക്കൻ കേരളത്തിൽ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ, ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശക്തിപ്രകടനത്തിലായിരുന്നു മുന്നണികൾ. നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശത്തിന്റെ ഭാഗമായി. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം.

കൊട്ടിക്കലാശത്തിനിടെ മലപ്പുറം പൂക്കോട്ടൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.470 ഗ്രാമപഞ്ചായത്തുകളും, 47 നഗരസഭകളും, 77 ബ്ലോക്ക് പഞ്ചായത്തുകളും. മൂന്ന് കോർപ്പറേഷനുകളും ഉൾപ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 39,014 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് .ഒന്നരകോടിയിലേറെ വോട്ടേഴ്സ് രണ്ടാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group